വേണുഗോപാലിന്‍റെ ഭൗതികശരീരം തോയമ്മലില്‍ സംസ്ക്കരിച്ചു

ചെമ്മട്ടംവയല്‍: ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ മരണപ്പെട്ട അത്തിക്കോത്തെ അടുക്കത്തില്‍ വീട്ടില്‍ എ.വേണുഗോപാലിന്‍റെ (58) മൃതദേഹം ഇന്ന് രാവിലെ തോയമ്മല്‍ സമുദായശ്മശാനത്തില്‍ സംസ്ക്കരിച്ചു. പുലര്‍ച്ചെ 3 മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൃതദേഹം രാവിലെ 8.30 ഓടെ അത്തിക്കോത്തെ വസതിയില്‍ കൊണ്ടുവന്നു. ചുരുങ്ങിയ സമയത്തെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തോയമ്മലിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്. വേണുഗോപാലന്‍റെ ചികിത്സക്ക് 72 ലക്ഷം രൂപയാണ് ഷാര്‍ജയിലെ ആശുപത്രിയില്‍ ബില്ലായത്. പാണക്കാട് കുടുംബം ഇടപെട്ട് അത് 10 ലക്ഷമായി കുറച്ചുകൊടുത്തു. കടുത്ത പ്രമേഹമാണ് വേണുഗോപാലിനെ മരണത്തിലേക്ക് നയിച്ചത്. നീലേശ്വരം പാലായി സ്വദേശിനി രാധികയാണ് ഭാര്യ. മക്കള്‍: അശ്വിന്‍, അക്ഷയ്. സഹോദരങ്ങള്‍: ശശിധരന്‍ (അത്തിക്കോത്ത്), നാരായണി (മടിക്കൈ), രോഹിണി (മടിക്കൈ), ചന്ദ്രന്‍ (അത്തിക്കോത്ത്), ഓമന (കുണ്ടംകുഴി), സുകുമാരന്‍ (അത്തിക്കോത്ത്), ശോഭ (കരിവെള്ളൂര്‍), പരേതയായ സരോജിനി (ബളാല്‍).