ഐ എന്‍ എല്‍ നേതാവ് അന്തരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഐ എന്‍ എല്‍ നേതാവ് അന്തരിച്ചു. ചൗക്കിയിലെ സാദിഖ് കടപ്പുറമാണ് (45) ചികിത്സയിലിരിക്കെ മരിച്ചത്. മാസങ്ങളായി ചികില്‍സയിലായിരുന്നു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക ജീവ കാരുണ്യ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു സാദിഖ്. ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം സഹോദരനാണ്. പരേതരായ അബ്ബാസിന്‍റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഷമീമ (മൊഗ്രാല്‍പുത്തുര്‍ പഞ്ചായത്തംഗം). മക്കള്‍: ഷിജിന, മുഹമ്മദ് മുസ്തഫ, സല്‍മാന്‍ (വിദ്യാര്‍ത്ഥികള്‍). മറ്റു സഹോദരങ്ങള്‍: ഹനീഫ് കടപ്പുറം (എന്‍ എല്‍ യു ജില്ലാ സെക്രട്ടറി), മുഹമ്മദ് അസ്ഹറുദ്ദീന്‍ (ദുബൈ), യാസര്‍ അറഫാത്ത് (അബൂദാബി), ഖാലിദ്, സഫിയ, ഹാജിറ.