കാഞ്ഞങ്ങാട് : കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ് മൂന്ന് വയസുകാരി മരിച്ചു. നോര്‍ത്ത് കോട്ടച്ചേരി പത്മ ക്ലിനിക്കിന് സമീപത്തെ നവാസിന്‍റെയും അഫ്സയുടെയും മകള്‍ നൈഹയാണ് മരിച്ചത്. ഇന്നലെ രാത്രി 7.15 മണിയോടെ കല്ലൂരാവിയിലെ ബന്ധു വീട്ടില്‍ കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ നിന്നും ഏതാനും ദിവസം മുമ്പ് ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.
കളിച്ചുകൊണ്ടിരിക്കെ മൂന്നുവയസുകാരി കുഴഞ്ഞുവീണ് മരണപ്പെട്ടു