പയ്യന്നൂര്‍: യുവാവിനെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ബേക്കലില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ജോലി ചെയ്യുന്ന കണ്ടോത്ത് ഗവ. ആയൂര്‍വേദ ആശുപത്രിക്ക് സമീപത്തെ ശ്രീധരന്റെ മകന്‍ പുതിയേടത്ത് ഹരീഷിനെ(40)യാണ് ഇന്ന് രാവിലെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ. ബേക്കലിലെ സ്റ്റാര്‍ഹോട്ടലിലെ ജീവനക്കാരനായ ഹരീഷ് രണ്ടുദിവസം മുമ്പാണ് വീട്ടിലേക്ക് വന്നത്.