അമ്പലത്തറ: കരള്‍സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 17 കാരനായ വിദ്യാര്‍ത്ഥി മരണപ്പെട്ടു. ഇരിയ കാട്ടുമാടം സായ് ഗ്രാമത്തിലെ ശ്രീധരന്‍-ശാന്ത ദമ്പതികളുടെ മകന്‍ ശ്രീരാഗ്(17) ആണ് മരണപ്പെട്ടത്. കരളിന് രോഗം ബാധിച്ച് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീരാഗ് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ സഹോദരന്‍ തരുണും ഇതേ രോഗം ബാധിച്ച് ചികിത്സയിലാണ്. തരുണ്‍ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് സായിഗ്രാമത്തില്‍ വീട് ലഭിച്ചത്.ശ്രീരാഗിനും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുണ്ടായിട്ടും പട്ടികയില്‍ പേരുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ കുട്ടിക്ക് അര്‍ഹതപ്പെട്ട ചികിത്സയും ലഭിച്ചിരുന്നില്ല.