മോഹനന്‍ പുലിക്കോടന്‍ അന്തരിച്ചു

ബേക്കല്‍: പൊതുപ്രവര്‍ത്തകനും കലാസാഹിത്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ.മോഹനന്‍ പുലിക്കോടന്‍ (60) അന്തരിച്ചു. ജാതി വ്യവസ്ഥകളെ ശക്തമായി എതിര്‍ത്തിരുന്ന പുലിക്കോടന്‍ ആദിവാസി ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനും നീതിക്കുമായി സജീവമായി പ്രവര്‍ത്തിച്ചു. യാദവ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാനായിരുന്നു. പാരലല്‍ കോളേജ് അധ്യാപകനായും ഏറെക്കാലം പ്രവര്‍ത്തിച്ചു. പിന്നീട് നാച്ച്വറോപ്പതി ചികിത്സകനായി. തച്ചങ്ങാട്ടെ എരോല്‍ കണ്ണന്‍റെയും തമ്പായിയുടേയും മകനാണ്. മുന്‍ പ്രവാസികളായ കണ്ണന്‍, കൃഷ്ണന്‍ (ഇരുവരും തച്ചങ്ങാട്), വാസന്തി(മാവുങ്കാല്‍), പത്മാവതി(തച്ചങ്ങാട്), പരേതരായ ലക്ഷ്മി, കാര്‍ത്യായനി എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം ഇന്ന് ഉച്ചയോടെ തച്ചങ്ങാട്ടെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.