ഡോക്ടര്‍മാര്‍ ഇല്ല; യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

നീലേശ്വരം: മുപ്പതിനായിരത്തോളം ആളുകള്‍ ആശ്രയിക്കുന്ന കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ കോയിത്തട്ടയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറില്ല. ദിവസവും നൂറ് കണക്കിന് രോഗികളാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്. ഡോക്ടര്‍മാരുടെ ഒഴിവ് ഉടന്‍ നികത്തണമെന്നാവശ്യപ്പെട്ട് കോയിത്തട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് മുമ്പില്‍ 22ന് രാവിലെ 10 മണിക്ക് ധര്‍ണ്ണാ സമരം നടത്താന്‍ ചോയ്യംങ്കോട് രാജീവ്ഭവനില്‍ ചേര്‍ന്ന ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കിനാനൂര്‍ -കരിന്തളം മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. ഒഴിവ് ഉടനടി നികത്തിയില്ലെങ്കില്‍ തുടര്‍ന്നും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് വിഷ്ണു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സജിന്‍, നന്ദന ബാബു, ഹരിശങ്കര്‍, ശിവരാജ്, മിഥുന്‍, കൃപേഷ്, ശിവാനി എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ.ടി. രൂപേഷ് സ്വാഗതവും അശ്വനി നന്ദിയും പറഞ്ഞു.