അജാനൂര്‍: വിമുക്തഭടനായ സെക്യൂരിറ്റി ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരണപ്പെട്ടു. ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മാവുങ്കാല്‍ ആനന്ദാശ്രമത്തെ ബാലഗോപാലനാണ്(75) മരണപ്പെട്ടത്. ഇദ്ദേഹം സ്കൂളില്‍ തന്നെയായിരുന്നു താമസം. മുമ്പ് ആനന്ദാശ്രമത്തില്‍ അന്തേവാസിയായിരുന്നു. ഇന്ന് രാവിലെ സ്കൂളിന് തൊട്ടടുത്തുള്ള താമസക്കാരാണ് ബാലഗോപാലനെ സ്കൂളിലെ വരാന്തയില്‍ അബോധാവസ്ഥയില്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ സ്കൂള്‍ അധികൃതരെ വിവരം അറിയിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഞ്ചുവര്‍ഷമായി ഗോപാല്‍ജി എന്ന് വിളിക്കുന്ന ബാലഗോപാല്‍ സ്കൂളില്‍ സെക്യൂരിറ്റി ജോലി ചെയ്തുവരികയാണ്. ഹോസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.