കാസര്‍കോട്: 15 വയസുള്ള കുട്ടിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചേരങ്കൈയിലെ ഖാലിദിന്‍റെ മകന്‍ മുഹമ്മദ് ഷബീറിനെയാണ് വീടിനകത്തെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി 7 മണിയോടെ കുളിക്കാന്‍ കയറിയതായിരുന്നു. പിന്നീട് ശബ്ദം ഒന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോഴാണ് ഷബീറിനെ കുഴഞ്ഞുവീണനിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.