കാഞ്ഞങ്ങാട് : പെയിന്റിംങ് തൊഴിലാളിയെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിത്താരി പൊയ്യക്കരയി ലെ ഭാസ്കരന് -കുഞ്ഞമ്മ ദമ്പതികളുടെ മകന് എം.റിജേഷാണ് (35) തൂങ്ങിമരിച്ചത്. ഇന്നലെ വീടിന് തൊട്ടടുത്ത ക്ഷേത്രത്തില്‍ ഉത്സവം കാ ണാന്‍ റിജേഷും കുടുംബവും പോയിരുന്നു. ഉത്സവം കഴിഞ്ഞ് പുലര്‍ച്ചെ വീട്ടുകാര്‍ വീട്ടിലെത്തിയപ്പോഴാണ് റിജേഷിനെ വീട്ടിലെ അടുക്കളയില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍തന്നെ കയര്‍ അറുത്തുമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഹോസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ചെയ്തു. സഹോദരങ്ങള്‍: റീജു, റീന.