കാഞ്ഞങ്ങാട്: പൊതു സ്ഥലത്ത് മാലിന്യം ഒഴുക്കുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയില്‍ മത്സ്യവില്‍പ്പന നടത്തുകയും ചെയ്ത രണ്ട് മത്സ്യവ്യാപാരികള്ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഹോസ്ദുര്‍ഗ് ടി.ബി റോഡിലെ മുസ്ലിം പള്ളിക്ക് സമീപം കെ.എല്‍ 60 ഡബ്ല്യു 5967 നമ്പര്‍ പിക്കപ്പ് വാനില്‍ മത്സ്യവില്‍പ്പന നടത്തിയ കല്ലൂരാവി ഹൗസിലെ കെ. അസിനാര്‍ (63), കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനില്‍ കെ.എല്‍ 60 ഡബ്ല്യു 6826 നമ്പര്‍ ഗുഡ്സ് ഓട്ടോറിക്ഷയില്‍ മത്സ്യവില്‍പ്പന നടത്തിയ അജാനൂര്‍ കാറ്റാടി ഉന്നതിയിലെ ഷംസുദ്ദീന് (25) എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മത്സ്യവില്‍പ്പനയ്ക്കിടെ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുകയും അതുവഴി പരിസര ശുചിത്വം തകര്‍ക്കുകയും പൊതുജനാരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് അറിയിച്ചു. ഹൊസ്ദുര്‍ഗ് എസ്.ഐ നീതു തച്ചഞ്ചേരിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുകയും ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തത്.
പൊതുജനാരോഗ്യ ഭീഷണി; രണ്ട് മത്സ്യ വ്യാപാരികള്‍ക്കെതിരെ കേസ്