രാത്രിയില്‍ മോഷണം

പരപ്പ: പരപ്പയിലും പരിസര പ്രദേശങ്ങളിലും മോഷ ണം വ്യാപകം. ക്ലായിക്കോട് വേലായുധന്‍റെ വീട്ടുവളപ്പില്‍ ഉണക്കാനിട്ട മൂന്ന് ചാക്ക് അടക്ക ഇന്നലെ രാത്രിയില്‍ മോഷണം പോയി. മുലപ്പാറയിലെ മീന്‍ വില്‍പ്പനക്കാരന്‍ ബാബുവിന്‍റെ റോഡ് സൈഡില്‍ ഉലിച്ച് വെച്ച തേങ്ങയും മോഷണം പോയിട്ടുണ്ട്. മുണ്ടിയാനത്തെ ഫൈസലിന്‍റെ വളപ്പില്‍ ഇന്നലെ പറച്ചിട്ട തേങ്ങയും കാണാതായി. ക്ലായിക്കോട് സ്വദേശിയുടെ രണ്ട് നാടന്‍ കോഴികള്‍ കൂട്ടില്‍ നിന്നും മോഷണം പോയി. സംഭവം പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.