കാസര്‍കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് 50 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൊഗ്രാല്‍, പേരാല്‍ മഡിമുഗറിലെ മുഹമ്മദ് റാഹിദ്-മറിയമത്ത് സാബിറ ദമ്പതികളുടെ മകന്‍ ലസിന്‍ ഇമാത് ആണ് മരിച്ചത്. സഹോദരന്‍: സയാന്‍. ഇന്നലെ രാത്രിയാണ് സംഭവം. അവശനിലയിലായ കുഞ്ഞിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലും സമാനരീതിയില്‍ ഒരു കുഞ്ഞ് മരിച്ചിരുന്നു. ബേക്കല്‍, ഹദ്ദാദ് നഗറിലെ റസീന മന്‍സിലിലെ കെ. മുഹമ്മദ് ഹനീഫയുടെ മകന്‍ ലിദാന്‍ ഫാര്‍മിയാണ് മരിച്ചത്. രാത്രി 11 മണിയോടെ കുഞ്ഞിന് അനക്കമില്ലാത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ ബേക്കല്‍ പോലീസ് അസ്വാഭാവിക കേസെടുത്തിരുന്നു.
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 50 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു