കാസര്‍കോട്: ബന്ധുവിന്‍റെ ഗൃഹപ്രവേശന ചടങ്ങിനിടയില്‍ മധ്യവയസ്ക്കന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കരിച്ചേരി, വെള്ളാക്കോട്ടെ പരേതനായ ഗോപാലന്‍ നമ്പ്യാരുടെ മകന്‍ കെ നാരായണന്‍ നായരാണ് (56) മരിച്ചത്. ഇന്നലെ രാത്രി കൊളത്തൂര്‍, ബെദിരയില്‍ നടന്ന ഗൃഹപ്രവേശന പരിപാടിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ പ്രവാസിയായിരുന്ന നാരായണന്‍ നായര്‍ മൈലാട്ടി സ്പിന്നിംഗ് മില്ലിനുവേണ്ടി സ്വന്തം വാഹനം കരാര്‍ അടിസ്ഥാനത്തില് ഓടിച്ചുവരികയായിരുന്നു. പരേതയായ ശാരദാമ്മയാണ് മാതാവ്. ഭാര്യ: പുഷ്പ, ഏകമകള്‍: നിമിഷ (കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രി ജീവനക്കാരി). സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍, ഭാരതി (ദേവന്‍ പൊടിച്ചപാറ), പരേതനായ ബാലകൃഷ്ണന്‍ നായര്‍.
ഗൃഹപ്രവേശനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു