സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന മധ്യവയസ്ക്കന്‍ മരിച്ചു

ചീമേനി: സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് ഗുരുതരമായ പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മധ്യവയസ്ക്കന്‍ മരണപ്പെട്ടു.

കൊടക്കാട് കുഴിപ്രാട്ട് സ്വദേശി തട്ടുമ്മല്‍ ഹൗസില്‍ ഗോവിന്ദന്‍ (50) ആണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെട്ടത്. ഇക്കഴിഞ്ഞ രണ്ടാം തീയതി രാത്രി 10.30 മണിക്ക് ആനിക്കാടിയിലായിരുന്നു അപകടം.ഗോവിന്ദന്‍ സഞ്ചരിച്ച കെ എല്‍.60. യു. 1668 നമ്പര്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.കുഴിപ്രാട്ടെ കുഞ്ഞിക്കണ്ണന്‍- കാര്‍ത്ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ. സീമ. മക്കള്‍. അമൃത, അമേയ(ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, രാജേഷ്, ഷീബ,അനീഷ്.ചീമേനി പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.