നീലേശ്വരം : ശക്തമായ ഇടിമിന്നലില്‍ ഓടിട്ട വീടിന്‍റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വീട്ടുകാര്‍ അത്ഭുതകരമായ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് പടന്നക്കാട് കുറുന്തൂരിലെ കൊല്ലം വളപ്പ് നളിനിയുടെ (80) വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നത്. ഇടിമിന്നലില്‍ വീടിന്‍റെ മുകള്‍ഭാഗത്തെ കല്ലുകള്‍ ഉള്‍പ്പെടെ താഴേക്ക് ഇളകി വീണു. സംഭവ സമയത്ത് വീട്ടില്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു. വീട്ടിലെ കോണ്‍ക്രീറ്റ് മച്ചിന്‍റെ അടിയില്‍ അഭയം തേടിയതിനാല്‍ മാത്രമാണ് അപകടത്തില്‍ എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. മുറ്റം വൃത്തിയാക്കുകയായിരുന്നു നളിനിയുടെ മകന്‍റെ ഭാര്യ ശബ്ദം കേട്ട് വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.
ഇടിമിന്നലില്‍ വീട് തകര്‍ന്നു: വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
