കരിവെള്ളൂര്‍: അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചു വന്ന കൊലക്കേസ് പ്രതിയായ യുവതിയില്‍ നിന്നും കഞ്ചാവ് പിടികൂടി. കോട്ടയം സ്വദേശി കെ.ശില്പയാണ് (30) പിടിയിലായത്. കരിവെള്ളൂര്‍ ആണൂരിലെ ശിവദം അപ്പാര്‍ട്ട്മെന്റില്‍ എക്സൈസ് പയ്യന്നൂര്‍ റേഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു വയസുകാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശില്പ്പയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അഞ്ച് ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്നും പിടികൂടിയത്. ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്തു. പയ്യന്നൂര്‍ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പക്ടര്‍ വി.സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.