കാസര്‍കോട്: കുടുംബ വഴക്കിനിടെ ജ്യേഷ്ഠനെ കുത്തികൊലപ്പെടുത്തിയ അനുജന് അറസ്റ്റില്‍. ചെമ്മനാട് മാവില റോഡ് സ്വദേശി പേരവളപ്പില് ചന്ദ്രനെ(52) കുത്തികൊന്ന ഇളയ സഹോദരന് ഗംഗാധരനാണ് അറസ്റ്റിലായത്. ഗംഗാധരനെ നാട്ടുകാര്‍ പിടകൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയ ചന്ദ്രനുമായി ഗംഗാധരന് സ്വത്ത് സംബന്ധിച്ച തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ പ്രകോപിതനായ ഗംഗാധരന് കത്തിയെടുത്ത് ചന്ദ്രന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.
ബഹളം കേട്ട് വന്ന അയല്‍വാസികള്‍ കുത്തേറ്റ ചന്ദ്രനെ ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഗംഗാധരനെ പിടികൂടാന്‍ ശ്രമിച്ച അയല്‍വാസികളായ ഗോപി നാഥന്(49), മണികണ്ഠന്(48), എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് അക്രമം എന്ന് പറയുന്നു. മേല്‍പ്പറമ്പ് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. സ്വത്ത് ആവശ്യപ്പെട്ട് സഹോദരനുമായി വഴക്ക് പതിവാണെന്ന് അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു. കെ.കുമാരന് നായരുടെയും കുഞ്ഞാറമ്മയുടെയും മകനാണ്. കെ രമണിയാണ് ഭാര്യ. മാളവിക, ശിവമായ മക്കളാണ്. മറ്റൊരു സഹോദരന് നാരായണന്. ചന്ദ്രന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഗംഗാധരനെ പോലീസ് ഇന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കും.