15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 65 കാരനെതിരെ പോക്സോ കേസ്

പയ്യന്നൂര്‍: 15 കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച 65 കാരനെതിരെ പഴയങ്ങാടി പോലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തു.

ചെങ്ങല്‍ കൊവ്വപുറം സ്വദേശിയായ കെ.പി. രാജനെതിരെയാണ് (65) പഴയങ്ങാടി പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് പാടത്ത് പണിയെടുക്കുന്നതിനിടെ ചായ കുടിക്കാനായി സമീപത്തെ വീട്ടിലെത്തിയ രാജന്‍ വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കി പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് പരിസരവാസികളെത്തുമ്പോഴേക്കും രാജന്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ചൈല്‍ഡ് ലൈനിലും പോലീസിലും വിവരം അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ രാജനെ കണ്ടെത്താനായി പഴയങ്ങാടി പോലീസ് അന്വേഷണം ഊര്‍ജികമാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് രാജന്‍റെ സുഹൃത്തും ക്ഷേത്രസ്ഥാനികനും തയ്യല്‍ തൊഴിലാളിയുമായ ഏഴോം നരിക്കോട് സ്വദേശി നാരായണനെ സമാനരീതിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍റില്‍ കഴിയുകയാണ്.