ബിരിക്കുളം: കാരുണ്യ മെഡിക്കല്‍ സെന്റര്‍ ബിരിക്കുളം ബാങ്ക് ബില്‍ഡിംഗ് കിനാനൂര്‍ - കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജന്.എം ഉദ്ഘാടനം ചെയ്തു. 11-ാം വാര്‍ഡ് മെമ്പര്‍ സജിത്ത് കുമാര്‍ അദ്ധ്യക്ഷം വഹിച്ചു. പരപ്പ ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി.ചിത്രലേഖ വിശിഷ്ടാതിഥിയായിരുന്നു. കെ വി വി ഇ എസ് ബിരിക്കുളം യൂണിറ്റ് പ്രസിഡണ്ട് യു കുഞ്ഞിരാമന് നായര്‍, ബിരിക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് രാജ്മോഹന്‍ പി എന്‍, ബിരിക്കുളം സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആര്.രാജു, എ യു പി സ്കൂള്‍ ഹെഡ്മിസ്ട്രസ് യു.അനിത കുമാരി, വാര്‍ഡ് മെമ്പര്‍മാരായ നൗഷാദ് കെ കാളിയാനം, ബേബി സുമതി, ബിരിക്കുളം ക്ലബ്ബ് പ്രസിഡണ്ട് ഹരി ചെന്നക്കോട്, അനീഷ് ടി, വിജയന് കെ.വി, സാജന്.പി, ജനാര്ദ്ദനന്.കെ, മധുസൂദനന്.പി, വി.കെ.നാരായണന്, ഭാസ്ക്കരന്‍ അടിയോടി, പ്രമോദ് വര്‍ണ്ണം, വിജയന്. എന്‍, താജുദ്ദീന് കമ്മാടം എന്നിവര്‍ സംസാരിച്ചു. ഡോ.കൃഷ്ണകുമാര്‍.പി സ്വാഗതവും ഡോ. ധീരജ് രാജ് ശ്രേയസ് നന്ദിയും പറഞ്ഞു.
കാരുണ്യ മെഡിക്കല്‍ സെന്റര്‍ തുറന്നു