വീട്ടിനുള്ളില്‍ യുവാവ് തൂങ്ങിമരിച്ചു

ചെറുവത്തൂര്‍: യുവാവിനെ വീടിന്‍റെ രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വലിയപറമ്പ്, മാവിലാകടപ്പുറം, ഒരിയര, കെ.സി ഹൗസിലെ കെ.സി അബ്ദുല്‍ ഖാദറിന്‍റെ മകന്‍ പി.മുഹമ്മദ് നവാസാണ്(27) ജീവനൊടുക്കിയത്. തൂങ്ങിയ നിലയില്‍ കാണപ്പെട്ട ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഗള്‍ഫിലായിരുന്ന നവാസ് രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. വിവാഹത്തിന്‍റെ ഒരുക്കത്തിലായിരുന്നു. സുബൈദയാണ് മാതാവ്. സഹോദരങ്ങള്‍: ഷര്‍ഫ, കമറുന്നീസ.