പള്ളിക്കര: ഓണ്‍ലൈന്‍ ബിസിനസില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും പതിനൊന്നരലക്ഷം രൂപ തട്ടിയെടുത്തു. പൂച്ചക്കാട് കീക്കാനിലെ ശിവ നിവാസില്‍ കെഎന്‍.കിരണ്‍കുമാര്‍(38) ആണ് തട്ടിപ്പിനിരയായത്. 918837429728 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ നിന്നും ഇപ്കര്‍ സര്‍വ്വീസസ് 126 എന്ന വാട്‌സ് ആപ്പിലൂടെയാണ് വന്‍തുക ലാഭവിഹിതം വാഗ്ദാനം ചെയ്ത് കിരണ്‍കുമാറില്‍ നിന്നും 1166000 രൂപ തട്ടിയെടുത്തത്. ഫെബ്രുവരി 9 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ വിവിധ അക്കൗണ്ടുകളിലേക്കായാണ് കിരണ്‍കുമാര്‍ പണം അയച്ചുകൊടുത്തത്. എന്നാല്‍ പിന്നീട് ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്.