സാഹിത്യകാരന്‍ പി.കെ.ഗോപി അന്തരിച്ചു

മടിക്കൈ: കവിയും ചെറുകഥാകൃത്തും പരിസ്ഥിതി പ്രവര്‍ത്തകനുമായ പി.കെ.ഗോപി(57) കുഴഞ്ഞ് വീണ് മരിച്ചു. ഇന്നലെ ഉച്ചക്കാണ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആകാശവാണിയിലും ഗോപി കഥകളും കവിതകളും അവതരിപ്പിച്ചിരുന്നു. അവഗണനക്കും നീതിനിഷേധത്തിനും എതിരെ ഗോപി പ്രവര്‍ത്തിച്ചു. സാമൂഹ്യരംഗത്തും സജീവമായിരുന്നു. ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംയുക്ത കവിതാ സമാഹാരങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. പുതുതായി നിര്‍മ്മിച്ച വീടിന്‍റെ ഗൃഹപ്രവേശനം ഈ മാസം തന്നെ നടത്താനിരിക്കെയാണ് ഗോപിയെ മരണം തട്ടിയെടുത്തത്. ഇന്നലെ വൈകീട്ട് കീക്കാംകോട്ട് യുവജനക്ലബ്ബിലും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ഗോപിക്ക് ഒട്ടേറെ ആളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ഭാര്യ: പുഷ്പ. മക്കള്‍: ഗോകുലാല്‍, ശ്രീശന്‍, ശ്രീമോള്‍.