കര്‍ണ്ണാടക മദ്യം കുഴിച്ചിട്ട നിലയില്‍

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള ഡ്രൈ ഡെ ഇന്ന് വൈകുന്നേരം ആരംഭിക്കാനിരിക്കെ ചെര്‍ക്കളയില്‍ കര്‍ണ്ണാടക മദ്യം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. 31.32 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത പാക്കറ്റ് മദ്യമാണ് കുഴിച്ചിട്ട നിലയില്‍ കാണപ്പെട്ടത്. മദ്യവേട്ടക്ക് എക്സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ് ജെ നേതൃത്വം നല്‍കി. പ്രിവന്‍റീവ് ഓഫീസര്‍ കെ.വി.രഞ്ജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കണ്ണന്‍കുഞ്ഞി, ശ്യാംജിത്ത് എന്നിവരും ഉണ്ടായിരുന്നു. മദ്യം കുഴിച്ചിട്ടവരെക്കുറിച്ച് സൂചന ലഭിച്ചതായും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.