കോഴി പോര്, 6 പൂവന്‍കോഴികള്‍ പിടിയില്‍; മൂന്നുപേര്‍ക്കെതിരെ കേസ്

ബദിയടുക്ക : പാടത്ത്കോഴിപ്പോരില്‍ ഏര്‍പ്പെട്ട മൂന്ന് പേരെ ബദിയടുക്ക പോലീസ് പിടികൂടി. ഏഴുപേര്‍ ഓടിരക്ഷപ്പെട്ടു.കോഴി പോരിന് ഉപയോഗിച്ച് 6 പൂവന്‍കോഴികളെയും സ്ഥലത്ത് നിന്ന്3200 രൂപയും കസ്റ്റഡിയിലെടുത്തു.സംഭവത്തില്‍ ബദിയടുക്ക പെര്‍ഡാലയിലെ കിണ്ണണ്ണറായിയുടെ മകന്‍ പ്രമോദ് (43),ബദിയടുക്ക വിദ്യാഗിരിയിലെ ബാലകൃഷ്ണയുടെ മകന്‍ ജഗദീഷ് ഷെട്ടി (58),കാറെടുക്ക നാരമ്പാടി നെല്ലിയടുക്കയിലെ അനന്തയുടെ മകന്‍ (23)എന്നിവരെയാണ് ബദിയടുക്ക എസ് ഐ ടി. സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകുന്നേരം പെട്രോളിങ്ങിനിടെയാണ് കോഴി പോര് സംഘം പോലീസ് പിടിയിലാകുന്നത്.