നീലേശ്വരം: കിടപ്പുമുറിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് തലമുടിക്ക് കുത്തിപ്പിടിച്ച് തല ചുമരില്‍ ഇടിച്ചും കൈകൊണ്ട് ഇടിച്ചും കഴുത്തു ഞെരിച്ചും പരിക്കേല്‍പിച്ചതായി കേസ്. ചോയ്യങ്കോട് ഫസീല മന്‍സിലില്‍ അസീസിന്റെ മകള്‍ പി.ഷഹാനയുടെ (31)പരാതിയിലാണ് ഭര്‍ത്താവ് കരിന്തളം കാട്ടിപ്പൊയില്‍ ചിറക്കരവീട്ടില്‍ രവീന്ദ്രന്റെ മകന്‍ സി.ജിതിനെതിരെയാണ് (33) കേസെടുത്തത്. പേരോലിലെ തേജസ്വിനി അപ്പാര്‍ട്ട്‌മെന്റിലാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്നത്. ഇവിടെ പതിവായി ജിതിന്‍ സുഹൃത്തുക്കളുമായി എത്തി കിടപ്പുമുറിയില്‍ വെച്ച് മദ്യപിക്കുന്നത് ഷഹാന ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെ ജിതിന്‍ ഷഹാനയെ ക്രൂരമായി മര്‍ദ്ദിച്ചത്.