പരപ്പ : കൂലി തൊഴിലാളിയായ യുവാവിനെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാനം കോട്ടപ്പാറയിലെ പരേതനായ ഗോപിയുടെയും ലളിതയുടെയും മകന് പ്രദീപനാണ് (36) മരിച്ചത്. വീടിന് സമീപത്തെ കശുമാവിന് തോട്ടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ ഏറ്റുവാങ്ങി.