കാഞ്ഞങ്ങാട്: വാഹനത്തില്‍ യാത്രചെയ്യുന്നതിനിടയില്‍ സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ബസ് ഉടമയെ രണ്ടംഗസംഘം ആക്രമിച്ചതായി പരാതി. അരയി കാര്‍ത്തികയിലെ ശബരി ട്രാവല്‍സ് ഉടമ അഭികാര്‍ത്തികയ്ക്കാണ് (34) മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി കൂളിയങ്കാലില്‍ വെച്ചാണ് സംഭവം. അഭി ഇന്നലെ രാത്രി കടയടച്ച് വീട്ടിലേക്ക് പോകുന്നതിനിടയില്‍ കൂളിയങ്കാലിലാണ് സംഭവം. പരിക്കേറ്റ അഭി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.