കാഞ്ഞങ്ങാട്: ഉത്സവത്തി നിടയില്‍ 14 കാരനെ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി 14കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കനെ പോലിസ് അറസ്റ്റ് ചെയ്തു. കുശാല്‍നഗറിലെ കളരിക്കാല്‍ വിനോദ് കുമാറിനെയാണ് (50) ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ എം.പി. ആസാദ് അറസ്റ്റ് ചെയ്തത്. സാധനങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കണമെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പീഡന ശ്രമത്തിനിടെ രക്ഷപ്പെട്ട 14കാരന് വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ തടഞ്ഞ് വെച്ച് പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തിയത്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ വിനോദിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.