ഉദുമ: ബാരാ മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് കലവറനിറച്ചു. മുക്കുന്നോത്ത് പ്രാദേശിക സമിതി. നാലാം വാതുക്കല്‍ പ്രാദേശിക സമിതി, ഉദുമ വലിയ വളപ്പ് പ്രാദേശിക സമിതി, മുല്ലച്ചേരി മൊട്ടമ്മല്‍ ബെമ്മാണി പ്രാദേശിക സമിതി, കുണ്ടോളം പാറ പ്രാദേശിക സമിതികള്‍ കലവറ ഘോഷയാത്രയില്‍ അണിനിരന്നു. നാളെ രാവിലെ ആറാട്ടിന് കൊടിയേറ്റം . 26 ന് നടുവുത്സവ ദിവസം ക്ഷേത്ര കുണ്ടോളം പാറ പ്രദേശ് തിരുമുല്‍ കാഴ്ച കമ്മറ്റി യുടെ തിരുമുല്‍ കാഴ്ച സമര്‍പ്പണം. തുടര്‍ന്ന് തിടമ്പ് നൃത്തം. 27 ന് നഗരപ്രദക്ഷിണം. 28 ന് രാവിലെ 10മണിക്ക് ആറാട്ട്. പുലര്‍ച്ചെ പന്നികുളത്ത് ചാമുണ്ഡി തെയ്യം. 29 ന് വിഷ്ണുമൂര്‍ത്തി തെയ്യം, ഗുളികന്‍ തെയ്യത്തോടുകൂടി ഉത്സവ സമാപനം.