തച്ചങ്ങാട്: ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയും പാര്‍ലിമെന്‍ററി നടപടി ക്രമങ്ങള്‍ അട്ടിമറിച്ചും രാജ്യത്തിന്‍റെ ജനാധിപത്യ വ്യവസ്ഥിതിയെ നരേന്ദ്ര മോദി ഭരണകൂടം മുച്ചൂടും തകര്‍ത്തിരിക്കുകയാണെന്ന് കെ.പി. സി.സി മുന്‍ പ്രസിഡണ്ട് വി.എം സുധീരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്‍റെ 8-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് തച്ചങ്ങാട് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷനായി. യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ആദരഭാഷണം നടത്തി. കെ. പി.സി.സി മെമ്പര്‍ ഹക്കീം കുന്നില്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.വി.ഭക്തവത്സലന്‍, മുസ്ലീം ലീഗ് പളളിക്കര പഞ്ചായത്ത് പ്രസിഡണ്ട് സിദ്ദീഖ് പള്ളിപ്പുഴ, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമാരായ രവീന്ദ്രന്‍ കരിച്ചേരി, കെ.വി.ശ്രീധരന്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ദിവാകരന്‍ കരിച്ചേരി എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ മഹേഷ് തച്ചങ്ങാട് സ്വാഗതവും, ട്രഷറര്‍ ചന്ദ്രന്‍ തച്ചങ്ങാട് നന്ദിയും പറഞ്ഞു.
തച്ചങ്ങാട് ബാലകൃഷ്ണന്‍ സ്മാരക 3-ാമത് പുരസ്ക്കാരം 10,000 രൂപയും, ശില്‍പ്പവും, മംഗളപത്രവും കേവീസ് ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് വി. എം.സുധീരന്‍ സമ്മാനിച്ചു. കാവ്യ പള്ളിക്കര പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി.