പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് സിപിഎം പ്രവര്‍ത്തകന്റെ സ്കൂട്ടര്‍ തകര്‍ത്തു. കുഞ്ഞിമംഗലം വണ്ണാച്ചാല് കടാങ്കോട്ട് മാക്കം ക്ഷേത്രത്തിന് സമീപത്തെ പി.വി.പ്രിയേഷിന്റെ (38) കെ. എല്‍.86. എ. 7662 നമ്പര്‍ സ്കൂട്ടറാണ് തകര്‍ത്തത്.
സിപിഎം വണ്ണാച്ചാല് ബ്രാഞ്ചംഗമായ പ്രിയേഷ് കുഞ്ഞിമംഗലം കണ്ടങ്കുളങ്ങരയില് നടത്തുന്ന കുഞ്ഞിമംഗലം എഗ്സ് എന്ന കടയുടെ മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടറാണ് രാത്രിയുടെ മറവില്‍ തകര്‍ത്തത്. പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായതായും സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ്- തീയ്യക്ഷേമ സമിതി പ്രവര്‍ത്തകരാണെന്നും സംശയിക്കുന്നതായും പ്രിയേഷ് നല്കിയ പരാതിയില്‍ പറയുന്നു. പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.