ഉദ്ഘാടനം കഴിഞ്ഞിട്ടും വായനശാല തുറക്കുന്നില്ലെന്നാരോപണം

ചെറുവത്തുര്‍: കൊവ്വല്‍ മുണ്ടക്കണ്ടം റോഡിലെ കുഞ്ഞിരാമ പൊതുവാള്‍ വായനശാല ഉദ്ഘാടനം കഴിഞ്ഞ് ഒരു ദിവസം പോലും തുറന്നു പ്രവര്‍ത്തിച്ചില്ലെന്ന് ആരോപണം. മാര്‍ച്ച് എട്ടിന് പഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീളയുടെ അധ്യക്ഷതയില്‍ എം രാജഗോപാലന്‍ എംഎല്‍എയാണ് വായനശാല ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഈ വായനശാലയില്‍ ഒരു പത്രം പോലും വരുത്തിക്കുന്നില്ലെന്നും ഈ ചൂടുകാലത്ത് കൊവ്വലില്‍ ഇരിക്കാന്‍ ഒരു ബസ് സ്റ്റോപ്പ് പോലും ഉല്ലാത്ത സമയത്ത് എന്തിന് വായനശാല തുറന്നുവെന്നുമാണ് നാട്ടുകാരുടെ ചോദ്യം. തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ പറ്റിക്കാനാണ് വായനശാല തുറന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വായനശാല നാട്ടുകാര്‍ക്ക് പ്രയോജനപ്പെടണമെങ്കില്‍ ചുരുങ്ങിയത് രണ്ട് ദിനപത്രങ്ങളെങ്കിലും ഇവിടെ വരുത്തണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.