നെല്ലിയടുക്കത്തിന് നഷ്ടമായത് മികച്ച നാടകനടനെ

കരിന്തളം: ഇന്നലെ അന്തരിച്ച എന്‍.കെ ബാലൃഷ്ണന്‍റെ നിര്യാണത്തോടെ നാടിന് നഷ്ടമായത് മികച്ച ഒരു നാടക നടനെ. നല്ലൊരു നാടക നടനായിരുന്ന ബാലകൃഷ്ണന്‍ പത്തോളം നാടകങ്ങളില്‍ വ്യത്യസ്ത വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍ എന്ന നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ക്രിസ്തുമസ് രാത്രി, നീതിമാന്‍റെ രക്തം, പര്‍വസന്ധി, നികുംഭില, ഗ്രാമം, മോക്ഷം എന്നീ നാടകങ്ങളില്‍ മികച്ച അഭിനയം കാഴ്ചവെച്ചിരുന്നു. മിത ഭാഷിയായ എന്‍.കെ.ബാലകൃഷണന്‍ കിളിയളം സെന്‍റ് തോമസ് എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായിരുന്നു. ഭാര്യ: നാരായണി പിലാക്കല്‍. മക്കള്‍: പി.സന്തോഷ്, പി.അജേഷ്, പി.ഗിരീഷ്. മരുമകള്‍: ദീപ വാഴക്കോട്. സഹോദരങ്ങള്‍: എന്‍.കെ.ലക്ഷ്മി, എന്‍.കെ.നാരായണന്‍, എന്‍.കെ.ഭാസ്കരന്‍, എന്‍.കെ.ചന്ദ്രമതി പാറപ്പള്ളി, പരേതനായ എന്‍.കെ.രാഘവന്‍.