ചെറുവത്തൂര്‍: ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാലിക്കടവില്‍ 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ അന്വേഷണം അന്തര്‍സംസ്ഥാന ലഹരി ശൃംഖലയിലേക്ക് വ്യാപിപ്പിച്ച് പോലീസ്. കേസില്‍ പ്രധാന കണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയ ഗുജറാത്ത് സ്വദേശിനി റിയഖാന്‍ എന്ന സ്വാഥി ശേഖിനെയും (28), വിദേശ പൗരന്‍ ഘാന സ്വദേശിയായ വിക്ടര്‍ ഡ്സാബെയെയും (30) അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉത്തര്‍പ്രദേശ് ആഗ്ര സ്വദേശി വിഷ്ണുകുമാറിനെയും (26) ഇന്‍ഡോറില്‍ നിന്ന് പിടികൂടി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. 2026 ഓഗസ്റ്റ് ഒമ്പതിനാണ് ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാലിക്കടവ് ദേശീയപാതയില്‍ വാഹന പരിശോധനയ്ക്കിടെ 139.29 ഗ്രാം എംഡിഎംഎ പിടികൂടിയത്.
ചന്തേര ലഹരികേസ്: ഒരാള്‍കൂടി പിടിയില്‍