കാസര്‍കോട്: വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്ത് യുവാവ് കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചു. ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ നീര്‍ച്ചാല്‍, പട്ടാജെയിലെ ചെനിയപ്പനായികിന്‍റെ മകന്‍ രഞ്ജിത്താണ് (29) ജീവനൊടുക്കിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിക്കും രാത്രി 8.30 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം. വീട്ടുകാര്‍ പുലര്‍ച്ചെ ബന്ധുവീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തുവരികയായിരുന്നു രഞ്ജിത്ത്. മാതാവ്: ശ്യാമള. സഹോദരങ്ങള്‍: സുജിത്ത്, സുപ്രിത.
യുവാവ് തൂങ്ങിമരിച്ചു