പോക്സോ കേസില്‍ പ്രതി റിമാന്‍റില്‍

പയ്യന്നൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോക്സോ കേസിലെ പ്രതി ചെങ്ങല്‍ കൊവ്വപ്പുറം സ്വദേശി കെ.പി.രാജനെ (65) പഴയങ്ങാടി ഇന്‍സ്പെക്ടര്‍ എ.ആനന്ദകൃഷ്ണന്‍ അറസ്റ്റുചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ വയലില്‍ പണിയെടുക്കുന്നതിനിടെ തൊട്ടടുത്ത വീട്ടില്‍ ചായ കുടിക്കാന്‍ ചെന്നപ്പോള്‍ തനിച്ചായിരുന്ന 15 കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. പിന്നീടാണ് പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍റ് ചെയ്തു.