കാഞ്ഞങ്ങാട്: എന്‍.എച്ച്.എം ഓഫീസ് പരിസരത്ത് നിന്ന് പട്ടാപ്പകല്‍ നിര്‍മ്മാണ സാമഗ്രികള്‍ ഓട്ടോ ടെമ്പോയില്‍ കടത്തിക്കൊണ്ടുപോയ കേസില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മാവുങ്കാല്‍ സ്വദേശി മനു(38), ബല്ല സ്വദേശി മനീഷ്(42) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പുതിയ കോട്ടയിലെ എന്‍.എച്ച്.എം ഓഫീസുമായി ബന്ധപ്പെട്ട് നിര്‍മ്മിക്കുന്ന എഫ്.ഡബ്ല്യു സ്റ്റോര്‍ കെട്ടിടത്തിനടുത്ത് നിന്നാണ് 10 ഇരുമ്പ് ജാക്കികള്‍ വാഹനത്തില്‍ കടത്തിക്കൊണ്ടുപോയത്. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് മോഷണം നടന്നത്.
നിര്‍മ്മാണ സാമഗ്രികള്‍ കടത്തിയ രണ്ടുപേര്‍ അറസ്ററില്‍
