വില്ലേജ് ഓഫീസര്‍ മരണപ്പെട്ടു

രാജപുരം: പനത്തടി വില്ലേജ് ഓഫീസര്‍ തിരുവനന്തപുരം സ്വദേശിയായ വിനോദ് ജോസഫ് (48) അന്തരിച്ചു. പനത്തടിയിലാണ് താമസം. ഭാര്യ: വിജയറാണി(ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപിക). ഒരുമകളുണ്ട്. വൃക്കസംബന്ധമായ അസുഖത്തെതുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11.15 ഓടെയാണ് മരണപ്പെട്ടത്. മൂന്നുവര്‍ഷം മുമ്പാണ് ഉദ്യോഗകയറ്റത്തെ തുടര്‍ന്ന് ജില്ലയിലെത്തിയത്. കുറച്ചുകാലം പിലിക്കോട് വില്ലേജ് ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിവരം അറി ഞ്ഞ് തിരുവനന്തപുരത്തുനിന്നും ബന്ധുക്കള്‍ പനത്തടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം പനത്തടി വില്ലേജ് ഓഫീസ് പരിസരത്ത് പൊതുദര്‍ശനത്തിന് വെച്ചു.