ലോട്ടറി വില്‍പ്പനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

നീലേശ്വരം : തട്ടാച്ചേരിയിലെ കൈവേലിക്കല്‍ കെ.കുമാരന്‍ (65) നീലേശ്വരം റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ചു. കരിന്തളം സര്‍വ്വീസ് സഹകരണ ബാങ്കിലെ മുന്‍ അപ്രൈസറായിരുന്നു. ഇപ്പോള്‍ ലോട്ടറി വില്‍പനക്കാരനാണ്. പരേതരായ കടുങ്ങന്‍റെയും കുമ്പയുടെയും മകനാണ്. ഭാര്യ: കെ.ലത. മക്കള്‍: ശ്രീജേഷ് (സഹകരണ സംഘം ജീവനക്കാരന്‍), ശ്രീജിഷ (സഹകരണ സംഘം സെക്രട്ടറി കണ്ണൂര്‍). മരുമക്കള്‍: വിനോദ് (ഇലക്ട്രീഷ്യന്‍, കണ്ണൂര്‍), കവന (കുന്ദാപുരം). സഹോദരങ്ങള്‍: രാഘവന്‍, രവി, ബാലകൃഷ്ണന്‍, ജാനകി, ചന്ദ്രമതി.