ഗ്ലോബല്‍നിധി തട്ടിപ്പ്: വീണ്ടും കേസ്

കാസര്‍കോട്: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് കോടികണക്കിന് രൂപ തട്ടിയ കുണ്ടംകുഴിയിലെ ഗ്ലോബല്‍നിധി ഫിനാന്‍സ് കമ്പനി ഡയറക്ടര്‍ ഡി.വിനോദ്കുമാറിനെതിരെ വീണ്ടും കേസ്. പെരിയ പുളിക്കാലിലെ ശിവദം ഹൗസില്‍ ഗംഗാധരന്‍ സി നായരുടെ പരാതിയിലാണ് ഗ്ലോബല്‍നിധി ലിമിറ്റഡിനും ഡയറക്ടര്‍ വിനോദ്കുമാറിനുമെതിരെ ബേഡകം പോലീസ് കേസെടുത്തത്. 2022 സെപ്തംബര്‍ 6 ന് വന്‍ലാഭവിഹിതം വാഗ്ദാനം ചെയ്ത് 1 ലക്ഷം രൂപ നിക്ഷേപമായി വാങ്ങുകയും പിന്നീട് ലാഭവിഹിതമോ മുടക്കുമുതലോ തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നുമാണ് ഗംഗാധരന്‍നായരുടെ പരാതി.