കാഞ്ഞങ്ങാട് : പറക്കളായി വെള്ളൂടക്ക് സമീപം വീടിന്‍റെ മതിലിന് മുകളില്‍ പുലിയെ കണ്ടു. ഇന്നലെ രാത്രി 9.30 മണിയോടെയാണ് പുലിയെ കണ്ടത്. ഓട്ടോ ഡ്രൈവര്‍ കുഞ്ഞിരാമനും ബന്ധുക്കളായ രണ്ട് സ്ത്രീകളും നേരിട്ട് പുലിയെ കണ്ടു. ഇവര്‍ സഞ്ചരിച്ച ഓട്ടോക്ക് കുറുകെ ഓടിയപുലി തായങ്കടയിലെ ദാമോദരന്‍ നായരുടെ വീടിന്‍റെ മതിലില്‍ കയറിയിരിക്കുകയായിരുന്നു. ഏറെ നേരം പുലി മതിലിന് മുകളിലിരുന്നു. ഇതിനാല്‍ ഇത് പുലി തന്നെയെന്ന് ഉറപ്പിക്കാനായി. വലിയ ഉയരമില്ലാത്തതാണ് പുലിയെന്ന് ഇവര്‍ നാട്ടുകാരെ അറിയിച്ചു. ആഴ്ചകളായി പുലിനാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. വെള്ളൂടയിലും ബര്‍മ്മത്തട്ടിലും കഴിഞ്ഞ ദിവസം വനപാലകര്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.