നീലേശ്വരം: യാത്രക്കാരുടെ ഏറെക്കാലമായ ആവശ്യത്തിന് ഒടുവില്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് നിര്‍മ്മാണം തുടങ്ങി.
ലിഫ്റ്റ് ഇല്ലാത്തതുമൂലം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന വൃദ്ധരും രോഗികളുമായ യാത്രക്കാര്‍ക്ക് ഏറെ പ്രയാസം അനുഭവപ്പെടേണ്ടിവരുന്നു. ഇതിനു പരിഹാരം കാണാന്‍ ലിഫ്റ്റ് സ്ഥാപിക്കണമെന്ന് വര്‍ഷങ്ങളായി യാത്രക്കാര്‍ ആവശ്യപ്പെട്ടുവരികയാണ്. കിഴക്കന്‍ മലയോര മേഖലകളിലെ ആറോളം പഞ്ചായത്തുകളില്‍ നിന്നും രണ്ട് നഗരസഭകളിലെയും യാത്രക്കാര്‍ തീവണ്ടിക്കായി ആശ്രയിക്കുന്നത് നീലേശ്വരം റെയില്‍വേ സ്റ്റേഷനെയാണ് ഇതിലേറെയും മംഗലാപുരം കണ്ണൂരില്‍ കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള ആശുപത്രികളിലേക്ക് ചികിത്സ തേടി പോകുന്നവരാണ്. ഇപ്പോള്‍ ഇവര്‍ക്ക് പ്ലാറ്റ്ഫോമിലേക്ക് എത്തിച്ചേരാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നു. ലിഫ്റ്റ് യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി ഇവരുടെ ഈ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.