നീലേശ്വരത്തെ സൈബര്‍കഫെ ഉടമ കുഴഞ്ഞ് വീണ് മരിച്ചു

നീലേശ്വരം: നീലേശ്വരത്തെ കമ്പ്യൂട്ടര്‍ സ്ഥാപന ഉടമയായ കിഴക്കുംകര മുച്ചിലോട്ട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു. റിട്ട എ.ഡി.എം മുച്ചിലോട്ടെ എ.കൃഷ്ണന്‍റെ മകന്‍ വി.ജയനാണ് (48) മരിച്ചത്. കിഴക്കുംകര വെള്ളിക്കോത്ത് റോഡരികിലെ വീട്ടില്‍ ഇന്ന് രാവിലെയാണ് കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നീലേശ്വരത്തെ ഇന്‍ഫോ സൈബര്‍ കമ്പ്യൂട്ടര്‍ സ്ഥാപന ഉടമയായ ജയന്‍ മുന്‍ പ്രവാസിയായിരുന്നു. അമ്മ: രത്നവല്ലി. ഭാര്യ:പ്രീന. മക്കള്‍: ശ്രീലക്ഷ്മി, ശ്രീനന്ദ. സഹോദരങ്ങള്‍: ജഗദീഷ്, നികേഷ് (ഇരുവരും ദുബായ്), നിഷ (ബാംഗ്ലൂര്‍).