ടാറിങ് നടത്തിയതിന്‍റെ രണ്ടാം ദിവസം റോഡ് പൊട്ടിപ്പൊളിഞ്ഞു

കരിന്തളം: അഴിമതിയും നിര്‍മ്മാണത്തിലെ ക്രമക്കേടും മൂലം ടാറിങ് നടത്തി രണ്ടാം ദിനം തന്നെ റോഡ് പൊട്ടി പൊളിഞ്ഞു. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കക്കോല്‍ വേട്ടറാടി റോഡാണ് ടാറിങ്ങിന്‍റെ രണ്ടാം ദിവസം പലയിടത്തും പൊട്ടിപ്പൊളിഞ്ഞത്. ഇത് ഗുരുതര അനാസ്ഥയാണെന്നും അടിയന്തിര അന്വേഷണം നടത്തണമെന്നും ഈ അഴിമതിക്ക് കൂട്ടുനിന്ന കോണ്‍ട്രാക്ടറെക്കും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും പ്രസ്തുത കോണ്‍ട്രാക്ടര്‍ കഴിഞ്ഞ 5 വര്‍ഷം നടത്തിയ മുഴുവന്‍ വര്‍ക്കുകളും വിജിലന്‍സ് അന്വേഷണത്തിന് വിധേയമാക്കണമെന്നും കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഉമേശന്‍ വേളൂര്‍ ആവശ്യപ്പെട്ടു.