പരപ്പ: പരപ്പ ആസ്ഥാനമായി പഞ്ചായത്തും വൈദ്യുതി സെക്ഷന്‍ ഓഫീസും അനുവദിക്കണമെന്നും അനധികൃത വഴിയോര കച്ചവടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. കിനാനൂര്‍-കരിന്തളം, ബളാല്‍, ഈസ്റ്റ് എളേരി പഞ്ചായത്തുകളെ വിഭജിച്ച് പരപ്പ ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിക്കാന്‍ തത്വത്തില്‍ തീരുമാനമായതാണെങ്കിലും ഇതുവരെയും ഇക്കാര്യത്തില്‍ അന്തിമനടപടി തീരുമാനം ഉണ്ടായിട്ടില്ല. മലയോരത്തെ പ്രധാന ടൗണായ പരപ്പയുടെ വികസനത്തിന് വേഗതകൂട്ടാന്‍ പരപ്പ ആസ്ഥാനമായി പഞ്ചായത്ത് നിലവില്‍ വന്നേ തീരുവെന്ന് പ്രമേയം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ടി അനാമയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. സി എച്ച് മുഹമ്മദ് കുഞ്ഞി റിപ്പോര്‍ട്ടും യൂണിറ്റ് ട്രഷറര്‍ സുധീഷ് കുളത്തിങ്കല്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കെ ജെ സജി, തോമസ് കാനാട്ട്, വിജയന് കോട്ടക്കല്‍, ദാമോദരന്‍, ആഷിഫ്, ഷെരീക്ക്, സാബു തകടിയേല്‍, രാജീവന് പരപ്പ, സൗമ്യ ശിവരാജ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സലിം സിറ്റി സ്വാഗതവും ജില്ലാ കൗണ്‍സില്‍ മെമ്പര്‍ ഹെന്‍ട്രി ജോസഫ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി വി. നാരായണന് (പ്രസിഡണ്ട്), സലിം (സെക്രട്ടറി), സുധീഷ് കുളത്തിങ്കാല്‍ (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട 24 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പൊതുയോഗം ഐക്യകണ്ഠേനയാണ് പ്രസിഡണ്ടായി വി.നാരായണനെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട് സ്ഥാനത്തേക്ക് പരപ്പയിലെ ഹോട്ടല്‍ ഉടമയായ ഇല്ല്യാസ് രംഗത്ത് വന്നെങ്കിലും പിന്നീട് ജില്ലാ നേതൃത്വം നടത്തിയ സമവായത്തെ തുടര്‍ന്ന് ഇല്ല്യാസ് മത്സരരംഗത്തുനിന്നും പിന്മാറി. ഇദ്ദേഹത്തെ എക്സിക്യുട്ടീവ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി.