കാസര്‍കോട്: വിമാനത്താവളത്തില്‍വെച്ച് പരിചയപ്പെട്ട ഭര്‍തൃമതിയായ യുവതിയെ സൗഹൃദം നടിച്ച് ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തിയതായും പരാതി. സംഭവത്തില്‍ കാസര്‍കോട് വനിതാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 32കാരി നല്കിയ പരാതിയില്‍ മലപ്പുറം സ്വദേശിയായ സൈഫുദ്ദീനെതിരെയാണ് കേസെടുത്തത്. ഭര്‍ത്താവിനൊപ്പം ദുബായിലേയ്ക്ക് പോകുന്നതിനിടയില്‍ കോഴിക്കോട് വിമാനതാവളത്തില്‍ വെച്ചാണ് യുവതി, സൈനുദ്ദീനെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും കുടുംബ സുഹൃത്തുക്കളായി മാറി. ഇതിനിടയിലാണ് യുവതിയെ ബലാത്സംഗത്തിനു ഇരയാക്കിയത്. പിന്നീട് ഭീഷണി തുടങ്ങിയതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പ്രതിയായ സൈനുദ്ദീനെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വിമാനത്താവളത്തില്‍ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തു