ചായ്യോത്ത്: യുവതി വീട്ടിനകത്ത് കുഴഞ്ഞ് വീണു മരണപ്പെട്ടു. കുഴഞ്ഞുവീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചായ്യോത്തെ ശില്പ ശശിയാണ് (28) മരിച്ചത്. ചെമ്പ്ര കാനത്തെ ഭര്‍ത്താവിന്‍റെ വീട്ടിലായിരുന്ന ശില്പ ദിവസങ്ങള്‍ക്കു മുമ്പാണ് ചായ്യോത്തെ വീട്ടിലെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. ചായ്യോം ബസാറിലെ ബ്യൂട്ടിഷന്‍ ഉടമയും സി പി എം ചായ്യോം ഇഎംഎസ് നഗര്‍ ബ്രാഞ്ച് സെക്രട്ടറി കെ.വി.ശശീന്ദ്രന്‍റെയും സിപിഎം ഇഎംഎസ് നഗര്‍ ബ്രാഞ്ചംഗമായ ചിത്രയുടെയും മകളാണ് ശില്പ . ഭര്‍ത്താവ്: സന്ദീപ് (സൂപ്പര്‍ മാര്‍ക്കറ്റ് ബാംഗ്ലൂര്‍). മകള്‍: സാന്‍വി. സഹോദരന്‍ : വിശാഖ് (ആയ്യൂര്‍വേദ ഫിസിയോ തെറാപ്പിസ്റ്റ് പോണ്ടിച്ചേരി).
യുവതി വീട്ടിനകത്ത് കുഴഞ്ഞ് വീണ് മരിച്ചു