ഖനനം നടത്തിയ സ്ഥലത്ത് ജൈവവ്യവസ്ഥ തിരിച്ചുപിടിക്കും

മാടായി : മാടായി ഗ്രാമ പഞ്ചായത്തിലെ പഴയങ്ങാടി യൂണിറ്റില്‍ കെസിസിപി ലിമിറ്റഡ് ഖനനം പൂര്‍ത്തിയായ 35 ഏക്കര്‍ സ്ഥലത്ത് മാടായി പാറയുടെ ജൈവ വൈവിദ്ധ്യം സംരക്ഷിക്കാനും പരിപോഷിക്കാനും ആവാസ വ്യവസ്ഥ വീണ്ടെടുക്കുവാനും ഉതകും വിധം ബയോഡൈവേഴ്സിറ്റി ഏരിയയായി മാറ്റുന്നതിനുള്ള പദ്ധതി നടപ്പിലാക്കും. മൈനിംഗ് ഏരിയയെ വീണ്ടെടുക്കുന്ന ഒരു മോഡല്‍ പ്രോജക്ടായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. നിരവധി വര്‍ഷങ്ങളായി പഴങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളും ജനപ്രതിനിധികളും ഒരുപോലെ ഉന്നയിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലൂടെ ജൈവവ്യവസ്ഥ പൂര്‍ണ്ണമായും തിരിച്ചു പിടിക്കും. ചെയര്‍മാന്‍ ടി.വി. രാജേഷും മാനേജിംഗ് സയറക്ടര്‍ ആനക്കൈ ബാലകൃഷ്ണനും പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.