പരപ്പ: കാരാട്ട് കമ്മാടം റോഡില്‍ നിയന്ത്രണം വിട്ട കാര്‍ റബ്ബര്‍ തോട്ടത്തിലേക്ക് പാഞ്ഞുകയറി. വെള്ളരിക്കുണ്ടില്‍ നിന്നും ബിരിക്കുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാരാട്ട് റോഡില്‍ നിന്നും ബിരികുളം റോഡിലേക്ക് കയറുന്ന സ്ഥലത്ത് നിയന്ത്രണം വിടുകയായിരുന്നു. റബ്ബര്‍ മരത്തിന് ഇടിച്ച് നിന്നതുകൊണ്ട് വന്‍ അപകടം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.